മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

 

മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ദുബായ് റാഷിദിയയിലായിരുന്നു അപകടം നടന്നത്.

കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മറ്റൊരു വാഹനം വന്ന് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ദുബായിൽ ബിസിനസ് നടത്തുന്ന തൊടുപുഴ സ്വദേശി ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ.

മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.