മസ്‌കത്തിലെ പാർക്കുകളും ഗാർഡനുകളും വീണ്ടും തുറന്നു
Mar 31, 2026, 20:22 IST
മസ്‌കത്ത് ഗവർണറേറ്റിലെ പൊതു പാർക്കുകളും ഗാർഡനുകളും വീണ്ടും തുറന്നതായി മസ്‌കത്ത് മുൻസിപ്പാലിറ്റി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ നിലനിന്നിരുന്ന അസ്ഥിരമായ കാലാവസ്ഥ മാറിയതിനെ തുടർന്നാണ് നടപടി. പാർക്കുകൾ ഇപ്പോൾ സുരക്ഷിതമാണെന്നും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സജ്ജമാണെന്നും മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.