കുവൈത്തിൽ നാളെ രാജ്യവ്യാപകമായി ‘മുന്നറിയിപ്പ്’, മൂന്ന് തവണ വ്യത്യസ്ത സൈറൺ മുഴങ്ങും

 
കുവൈത്തിൽ 19ന് രാവിലെ 10ന് രാജ്യവ്യാപകമായി സൈറൺ മുഴങ്ങുമെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളും സിവിൽ ഡിഫൻസിന്റെ കാര്യക്ഷമതയും പരിശോധിക്കുന്നതിനുള്ള സാധാരണ പരീക്ഷണമാണിത്.ഇവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് താമസക്കാരെയും ബോധവാന്മാരാക്കാനുമാണ് ഇതുപയോഗിക്കുന്നത്. ഇത്തരം പരീക്ഷണങ്ങളിൽ മൂന്ന് വ്യത്യസ്ത തരം സൈറൺ മുഴങ്ങും. അപകട സൂചന, അപകടം തുടരുന്നു, അപകടം അവസാനിച്ചു എന്നീ 3 കാര്യങ്ങൾ സൂചിപ്പിക്കുന്നതാണ് വ്യത്യസ്ത ശബ്ദങ്ങൾ.