എമിറേറ്റ്സ് റോഡിലെ പുതിയ ലെയ്നുകൾ ഓഗസ്റ്റ് 30-ന് തുറക്കും
Aug 28, 2026, 13:06 IST
ഷാർജയിൽ നിന്ന് ദുബായിലെ വാദി അൽ അമർദി ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് വലിയ ആശ്വാസമേകി എമിറേറ്റ്സ് റോഡിലെ റോഡ് വികസന പദ്ധതിയുടെ പുതിയ ഭാഗം ഈ മാസം 30-ന് തുറന്നുകൊടുക്കും. അഞ്ച് കിലോമീറ്റർ നീളത്തിൽ നിർമിച്ച പുതിയ രണ്ട് ലെയ്നുകളാണ് ഗതാഗതത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.