യുഎഇയിൽ ‘പഠനത്തിനും ജോലിക്കും രേഖകൾ വേണ്ട’: ബിരുദങ്ങൾക്ക് തൽക്ഷണം അംഗീകാരം, പുതിയ തുടക്കം

 
യുഎഇയിലെ 34 അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദങ്ങൾക്ക് തൽക്ഷണം അംഗീകാരം നൽകുന്ന പദ്ധതിക്കു ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം തുടക്കമിട്ടു. ബിരുദധാരികൾക്ക് ജോലി തേടുന്നതിനും ഉന്നത പഠനത്തിനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം. സർക്കാർ സേവനങ്ങളിലെ നൂലാമാലകൾ കുറയ്ക്കുന്നതിനുള്ള യുഎഇയുടെ 'സീറോ ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമാണിത്.സർവകലാശാലകളുടെ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഡേറ്റ ബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വിദ്യാർഥികൾ രേഖകൾ സമർപ്പിക്കേണ്ടി വരില്ല. നിമിഷങ്ങൾക്കകം സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നടപടികളും പൂർത്തിയാക്കും. വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാല ഈ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കാം: mohesr.gov.ae