ഗോഡിവ കുനാഫ ആന്റ് പിസ്ത മില്‍ക്ക് ചോക്ലേറ്റ് ബാര്‍ വിപണിയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ ഒമാൻ

 
ഗോഡിവ കുനാഫ ആന്റ് പിസ്ത മില്‍ക്ക് ചോക്ലേറ്റ് ബാര്‍' ഒമാന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റര്‍ ഉത്തരവിട്ടു. ഈ ഉൽപന്നം നിര്‍മിച്ച 'പ്ലാഡിസ് അറേബ്യ ഫുഡ് മാനുഫാക്ചറിങ് കമ്പനി'യുടെ കൂടി നിര്‍ദേശപ്രകാരമാണ് ചോക്ലേറ്റ് പിന്‍വലിക്കുന്നത്. സൗദി അറേബ്യയില്‍ നിര്‍മിച്ച, 35 ഗ്രാമിന്റെ പാക്കറ്റുകളിലുള്ള ചോക്ലേറ്റ് ബാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഇതിന്റെ ബാര്‍കോഡ് നമ്പര്‍: 6281100355441.ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന മുട്ടയുടെ അംശം പാക്കറ്റിലെ ചേരുവകളുടെ പട്ടികയില്‍ രേഖപ്പെടുത്താത്തതാണ് നടപടിക്ക് കാരണം. മുട്ട അലര്‍ജിയുള്ളവര്‍ക്ക് ഈ ചോക്ലേറ്റ് ആരോഗ്യപരമായ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ഉല്‍പന്നം ഉടന്‍ തന്നെ എല്ലാ വിപണികളില്‍ നിന്നും നീക്കം ചെയ്യാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് വാങ്ങിയവര്‍, വീട്ടില്‍ മുട്ട അലര്‍ജിയുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഇത് കഴിക്കരുതെന്നും നിര്‍ദേശിക്കുന്നു.