ലൈസൻസില്ലെങ്കിൽ വീസ പുതുക്കില്ല: ഒമാനിൽ പുതിയ നിയമം ജൂൺ 1 മുതൽ
May 25, 2026, 14:12 IST
ഒമാനിൽ ഊർജ, ഖനന മേഖലയിൽ പ്രഫഷനൽ ലൈസൻസിങ് നിർബന്ധമാക്കി. ഇതു ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് പാലിക്കാത്ത പക്ഷം പിഴയും വർക്ക് പെർമിറ്റ് നിയന്ത്രണങ്ങളും ഉണ്ടാകും. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും പ്രധാന വ്യവസായങ്ങളിലുടനീളം പ്രഫഷനൽ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.