എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍

 

ആഭ്യന്തര റൂട്ടുകളില്‍ 1500 രൂപ മുതലും അന്താരാഷ്ട്ര യാത്രകളില്‍ 5420 രൂപ മുതലും ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയിലിന് തുടക്കമായി. മാര്‍ച്ച് മൂന്ന് മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള യാത്രകള്‍ക്കായി മാര്‍ച്ച് ഒന്നിനകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഈ ഓഫറില്‍ ലഭിക്കുക.ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ഫ്‌ളെക്‌സ് ഫെയറില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുന്‍പ് വരെ യാത്രാ തീയതി മാറ്റാനും അഭ്യന്തര യാത്രകളില്‍ 20 കിലോയും അന്താരാഷ്ട്ര യാത്രയില്‍ 35 കിലോ വരെയും ബാഗേജ് അലവന്‍സും ലഭിക്കും. കൂടാതെ സൗജന്യമായി ലഘു ഭക്ഷണവും പ്രൈം സീറ്റും ഉണ്ടാകും.

ലോയല്‍റ്റി അംഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് സീറ്റുകള്‍, ഗോര്‍മേര്‍ ഭക്ഷണം, അധിക ചെക്ക് ഇന്‍ ബാഗേജ്, മുന്‍ഗണന സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി 300 രൂപയുടെ അധിക കിഴിവും ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 40 പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാണ്.