2026 സെപ്റ്റംബർ മാസത്തേക്കുള്ള യുഎഇയിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു
Aug 31, 2026, 12:48 IST
2026 സെപ്റ്റംബർ മാസത്തേക്കുള്ള യുഎഇയിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇന്ധനവില വീണ്ടും ഉയർന്നിട്ടുണ്ട്. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റിയുടെ പുതിയ തീരുമാനപ്രകാരം, സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.80 ദിർഹവും (ആഗസ്റ്റിൽ 3.60 ദിർഹം), സ്പെഷ്യൽ 95 പെട്രോളിന് 3.69 ദിർഹവും (ആഗസ്റ്റിൽ 3.49 ദിർഹം) ആണ് പുതിയ വില. കൂടാതെ, ഇ-പ്ലസ് 91 പെട്രോളിന് 3.61 ദിർഹവും (ആഗസ്റ്റിൽ 3.41 ദിർഹം) ഡീസലിന് 4.30 ദിർഹമായിട്ടും (ആഗസ്റ്റിൽ 3.80 ദിർഹം) വില വർദ്ധിച്ചിട്ടുണ്ട്. ആഗോള വിപണിയിലെ എണ്ണവില വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് എല്ലാ മാസവും രാജ്യത്തെ ഇന്ധനവില പരിഷ്കരിക്കുന്നത്, ഈ പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ നിലവിൽവന്നു