കുവൈത്ത് അമീറും മോദിയും തമ്മിൽ ഫോണിൽ ചർച്ച

 
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദും തമ്മിൽ ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വഷളാകുന്ന സാഹചര്യത്തിലായിരുന്നു ചർച്ച. സ്ഥിതിയിൽ ആശങ്ക അറിയിച്ച മോദി, കുവൈത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു. നയതന്ത്രത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഈമാസം 3നു കുവൈത്ത് രാജ്യാന്തര വിമാനത്താവള ടെർമിനലിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി കൊല്ലപ്പെടുകയും 3 മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.