പിഎം ശ്രീ പദ്ധതി 5 വർഷത്തേക്ക് മാത്രമെന്ന് കെ ടി ജലീൽ

 

പിഎം ശ്രീ പദ്ധതിയിൽ സ്‌കൂളുകൾ കേന്ദ്രത്തിന് കൈമാറുന്നത് കേവലം 5 വർഷത്തേക്ക് മാത്രമാണെന്നും കാലാവധി കഴിയുമ്പോൾ തിരികെ ലഭിക്കുമെന്നും മുൻമന്ത്രി കെ.ടി. ജലീൽ ദമാമിൽ പറഞ്ഞു. ഊഹാപോഹങ്ങളിൽ വിശ്വസിച്ച് ഫണ്ട് നഷ്ടപ്പെടുത്തിയാൽ, 'രാഷ്ട്രീയ വിരോധം' കാരണം ഇടതുപക്ഷം പദ്ധതി പാഴാക്കിയെന്ന് പ്രതിപക്ഷം ആരോപിക്കും.

റൂസ പോലുള്ള പദ്ധതികൾ എയ്ഡഡ് കോളജുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജലീൽ, മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ മാറ്റങ്ങൾ സിലബസിൽ വരുത്തുന്നില്ലെങ്കിൽ പദ്ധതിയെ എതിർക്കേണ്ടതില്ലെന്നും വ്യക്തമാക്കി. പദ്ധതിയെ വിമർശിക്കുന്നതിന് മുമ്പ് ലീഗ് നേതൃത്വം സ്വന്തം സിബിഎസ്ഇ സ്‌കൂളുകൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.