'പ്രവാസി ഗ്യാലപ് പോൾ' അവസാന ഘട്ടത്തിലേക്ക്; വോട്ട് രേഖപ്പെടുത്താൻ ഇനി രണ്ട് ദിവസം കൂടി
Apr 6, 2026, 22:39 IST
കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റേഡിയോ കേരളം 1476 എ.എം. സംഘടിപ്പിക്കുന്ന 'പ്രവാസി - ഗ്യാലപ് പോൾ' (Gallup Poll) ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. 'പ്രവാസി വോട്ട്; പ്രവാസികളുടെ അവകാശം' എന്ന സന്ദേശവുമായി ആരംഭിച്ച ഈ വോട്ടെടുപ്പിൽ ഇതിനോടകം ആയിരക്കണക്കിന് പ്രവാസികളാണ് തങ്ങളുടെ നിലപാട് രേഖപ്പെടുത്തിയത്. വോട്ടിങ് ഏപ്രിൽ 8 ന് രാത്രി 12 മണിയോടെ അവസാനിക്കും.
വോട്ട് രേഖപ്പെടുത്തേണ്ട വിധം
- വാട്സാപ്പ് വഴി: +971 800 1476 എന്ന നമ്പറിലേക്ക് '2026' എന്ന് മെസേജ് അയക്കുക.
- ആപ്പ് വഴി: 'റേഡിയോ കേരളം' (Radio Keralam) മൊബൈൽ ആപ്പ് തുറന്ന് അതിലെ 'Gallup Poll' ടാബ് ക്ലിക്ക് ചെയ്യുക. തുടർന്ന് സ്വന്തം മണ്ഡലം കണ്ടെത്തി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാം.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ ശേഷം 'പ്രവാസി - ഗ്യാലപ് പോളി'ന്റെ ഫലപ്രഖ്യാപനം റേഡിയോ കേരളം ഔദ്യോഗികമായി പുറത്തുവിടും.