റെക്കോർഡ് ഭേദിച്ച് തണ്ണിമത്തൻ വാർഷിക വിളവെടുപ്പ്, സൗദിയിൽ വാർഷിക ഉൽപ്പാദനം 6,10,000 ടണ്ണിലെത്തി

 

സൗദി അറേബ്യയിൽ വേനൽക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന തണ്ണിമത്തന്റെ വാർഷിക വിളവെടുപ്പ് റെക്കോർഡ് ഭേദിച്ച് ആറ് ലക്ഷം ടൺ കവിഞ്ഞു. ഈ വർഷം രാജ്യത്തെ തണ്ണിമത്തൻ ഉത്പാദനം 6,10,000 ടണ്ണിൽ എത്തിയതായി അധികൃതർ അറിയിച്ചു.

സൗദിയിലെ വിപണികളിൽ ലഭ്യമായ തണ്ണിമത്തൻ ഇനങ്ങൾ വൈവിധ്യമാർന്നതും ഉയർന്ന ഗുണനിലവാരം പുലർത്തുന്നതുമാണ്. ചാൾസ്റ്റൺ ഗ്രേ, ക്ലോണ്ടൈക്ക് ആർ സെവൻ, കോംഗോ, റോയൽ സ്വീറ്റ്, ക്രിംസൺ റൗണ്ട് എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങൾ.

ജ്യൂസുകൾ, ഐസ്‌ക്രീം, മധുരപലഹാരങ്ങൾ തുടങ്ങിയ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളുടെ നിർമ്മാണത്തിലും തണ്ണിമത്തൻ വലിയ സംഭാവന നൽകുന്നുണ്ട്. തണ്ണിമത്തന്റെ സമൃദ്ധമായ ഉത്പാദനം, വൈവിധ്യമാർന്ന ഇനങ്ങൾ, വിവിധ വ്യവസായങ്ങളിലെ ഉപയോഗം എന്നിവ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാലിക വിളകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു.