2027-ലെ ഹജ്ജ് കർമ്മത്തിനായുള്ള യുഎഇയിലെ രജിസ്ട്രേഷൻ ഇന്ന് മുതൽ
Sep 14, 2026, 13:13 IST
2027-ലെ ഹജ്ജ് സീസണിനായുള്ള രജിസ്ട്രേഷൻ നടപടികൾ യുഎഇയിൽ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സക്കാത്ത് അറിയിച്ചു. രാജ്യത്തെ പൗരന്മാർക്ക് സെപ്റ്റംബർ 14 മുതൽ 25 വരെ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും ഹജ്ജിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോമേറ്റഡ് സ്ക്രീനിംഗ് സിസ്റ്റം വഴിയാണ് തിരഞ്ഞെടുക്കുന്നത്. തുടർന്ന്, തിരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ പട്ടിക ഒക്ടോബർ 9-ന് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.