പ്രവാസികൾക്ക് ആശ്വാസം; കണ്ണൂരിൽ നിന്ന് കുവൈത്ത്, റിയാദ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്
Jun 20, 2026, 11:12 IST
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കുവൈത്ത്, റിയാദ് സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഗൾഫ് പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്ന സർവീസുകൾക്കായുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരുന്ന ജൂലൈ 3 മുതൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
റിയാദ് സർവീസ് സമയക്രമം (ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിൽ):
- കണ്ണൂർ - റിയാദ്: ഉച്ചയ്ക്ക് 2:00-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകുന്നേരം 4:35-ന് റിയാദിലെത്തും.
- റിയാദ് - കണ്ണൂർ: പ്രാദേശിക സമയം വൈകുന്നേരം 5:35-ന് റിയാദിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 1:35-ന് കണ്ണൂരിലെത്തിച്ചേരും.
കുവൈത്ത് സർവീസ് സമയക്രമം (ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിൽ):
- കണ്ണൂർ - കുവൈത്ത്: ഉച്ചകഴിഞ്ഞ് 3:25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകുന്നേരം 6:00 മണിക്ക് കുവൈത്തിലെത്തും.
- കുവൈത്ത് - കണ്ണൂർ: പ്രാദേശിക സമയം രാത്രി 7:00 മണിക്ക് കുവൈത്തിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം പുലർച്ചെ 2:40-ന് കണ്ണൂരിൽ തിരിച്ചെത്തും.
കണ്ണൂരിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ കുറഞ്ഞത് മൂലം പ്രതിസന്ധിയിലായിരുന്ന മലബാർ മേഖലയിലെ പ്രവാസികൾക്ക് പുതിയ സർവീസുകൾ വലിയ രീതിയിൽ പ്രയോജനപ്പെടും.