ദുബൈയിൽ ചില സൂപ്പർമാർക്കറ്റുകളിൽ പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും നിയന്ത്രണം ഏർപ്പെടുത്തി
Mar 6, 2026, 18:13 IST
ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ദുബൈയിലെ ചില സൂപ്പർമാർക്കറ്റുകളിൽ പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പ്രാദേശിക വിപണിയിൽ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന അളവിൽ പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഒരാൾക്ക് ഒരു ഇനത്തിൽപ്പെട്ട രണ്ടോ മൂന്നോ കിലോ പഴങ്ങളും പച്ചക്കറികളും മാത്രമേ നൽകാവൂ എന്ന് ചില പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിർദ്ദേശം നൽകി. പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം തുടരുന്നതിനാൽ ചരക്ക് നീക്കത്തിലുണ്ടാകാൻ സാധ്യതയുള്ള തടസ്സങ്ങൾ മുന്നിൽക്കണ്ടാണ് ഈ മുൻകരുതൽ നടപടി.
വിപണിയിൽ അനാവശ്യമായ പൂഴ്ത്തിവെപ്പും ക്ഷാമവും ഒഴിവാക്കാൻ ഈ നിയന്ത്രണം സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.