ഒമാനിലെ റുസ്താഖിൽ വാഹനാപകടം; മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് മരണം
Dec 29, 2025, 13:29 IST
ഒമാനിലെ റുസ്താഖിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അഫ്സൽ (40) ആണ് മരിച്ച മലയാളി. മരിച്ച മറ്റ് മൂന്ന് പേർ ഒമാൻ സ്വദേശികളാണ്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവർ റുസ്താഖ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഫ്സലിന്റെ മരണവാർത്തയറിഞ്ഞ പ്രവാസി സമൂഹവും ജന്മനാടും വലിയ ഞെട്ടലിലാണ്.