സലാം എയര്‍ കുവൈത്ത്, ബെയ്‌റൂത്ത് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു

 

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാനിയന്ത്രണ നിർദേശങ്ങളും കണക്കിലെടുത്ത് കുവൈത്ത്, ബെയ്‌റൂത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ അറിയിച്ചു.ഒമാനും കുവൈത്തിനും ഇടയിലുള്ള എല്ലാ സര്‍വീസുകളും ജൂലൈ 16 വരെയും ബെയ്‌റൂത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ജൂലൈ 17 വരെയാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യങ്ങള്‍ എയര്‍ലൈന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുതുക്കിയ അറിയിപ്പുകളും ലഭ്യമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.