ഗാർഹിക തൊഴിലാളികൾക്കായി സിവി അപ്ലോഡ് സേവനം ആരംഭിച്ച്സൗദി അറേബ്യ
May 30, 2025, 11:39 IST
ഗാർഹിക തൊഴിലാളികൾക്കായി സർക്കാർ പ്ലാറ്റ്ഫോം വഴി സിവി അപ്ലോഡ് സേവനം സൗദി ലേബർ അതോറിറ്റികൾ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ കൈമാറ്റം സുഗമമാക്കുന്നതിനുള്ള ഏറ്റവും പുതിയ ചുവടുവയ്പ്പാണിത്.സിവികളുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നതിനുള്ള നൂതനമായ ഒരു രീതിയാണ് പുതിയ സേവനമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഈ സേവനം പൂർണ്ണമായും ഓട്ടോമേറ്റഡ് ആയതിനാൽ തൊഴിലുടമകൾക്ക് രാജ്യത്തെ വീട്ടുജോലിക്കാരെ എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും.സൗദി അറേബ്യയിലെ ഗാർഹിക തൊഴിൽ കാര്യങ്ങൾക്ക് ഉത്തരവാദിയായ സർക്കാർ പ്ലാറ്റ്ഫോമായ മുസാനെദ് വഴി, തൊഴിലുടമകളുമായുള്ള കരാർ ബന്ധം അവസാനിച്ചുകഴിഞ്ഞാൽ, ജീവനക്കാർക്ക് അവരുടെ അനുഭവം വിശദീകരിക്കുന്ന സിവികൾ അപ്ലോഡ് ചെയ്യാൻ ഈ സേവനം അനുവദിക്കുന്നു.