സൗദിയിൽ സന്ദർശക വീസയിലുള്ളവർക്ക് ഇളവ്: കാലാവധി ഏപ്രിൽ 18 വരെ നീട്ടി നൽകും
Mar 25, 2026, 19:00 IST
സൗദി അറേബ്യയിൽ ഉംറ, ട്രാൻസിറ്റ്, സന്ദർശക വീസകളിലെത്തി കാലാവധി കഴിഞ്ഞവർക്ക് ആശ്വാസമായി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം. പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച്, വീസ പുതുക്കാൻ കഴിയാത്തവർക്ക് ഏപ്രിൽ 18 വരെ കാലാവധി നീട്ടിനൽകാൻ ഉന്നത ഭരണകൂടം ഉത്തരവിട്ടു. ഫെബ്രുവരി 25ന് വീസ കാലാവധി അവസാനിച്ചവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.നിശ്ചിത ഫീസ് അടച്ച ശേഷം സ്പോൺസറുടെയോ ആതിഥേയന്റെയോ അബ്ഷിർ (Absher) അക്കൗണ്ട് വഴി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭ്യമാകുക.
ഫൈനൽ എക്സിറ്റ് അടിച്ച ശേഷം കാലാവധി കഴിഞ്ഞവർക്കും പിഴയില്ലാതെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇത്തരത്തിൽ കാലാവധി നീട്ടിക്കിട്ടുന്നവർ ഏപ്രിൽ 18നകം രാജ്യം വിടണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.