സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശം
Jun 8, 2026, 13:55 IST
സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശം. അടിയന്തര സാഹചര്യമുള്ളതിനാൽ പൊതുജനങ്ങൾ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി സിവിൽ ഡിഫൻസ് അധികൃതർ മൊബൈൽ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നു.
ജനങ്ങൾ പൂർണമായും ശാന്തത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വീടുകള്‍ക്കുള്ളിലോ അല്ലെങ്കില്‍ ജനലുകള്‍, വാതിലുകള്‍ എന്നിവയിൽ നിന്ന് അകന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നോ ആണ് നിർദ്ദേശം. സിവിൽ ഡിഫൻസ് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വ്യോമാക്രമണ ഭീഷണി ഒഴിഞ്ഞതായി പിന്നീട് അധികൃതർ അറിയിച്ചു. നിലവില്‍ സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്.