യുഎഇയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും

 

ശീതകാല അവധിക്ക് ശേഷം യുഎഇയിലെ സ്വകാര്യ സ്കൂളുകൾ തിങ്കളാഴ്ച (ജനുവരി 5) തുറക്കും. വിവിധ എമിറേറ്റുകളിലെ സ്കൂളുകൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. അജ്മാനിലെ വിവിധ സ്വകാര്യ സ്കൂളുകളിലായി ഏകദേശം 95,000 വിദ്യാർഥികളാണ് തിങ്കളാഴ്ച ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നത്.

അവധിക്കാലം വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും വിശ്രമിക്കാനും മാനസികോല്ലാസത്തിനും മികച്ച അവസരമാണ് നൽകിയതെന്ന് അജ്മാൻ പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്സ് ഓഫിസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയിഷ സുൽത്താൻ അൽ ഷംസി പറഞ്ഞു. യാത്രകൾക്കും വിവിധ സാമൂഹിക-ദേശീയ പരിപാടികളിൽ പങ്കെടുക്കാനും ലഭിച്ച ഈ ഇടവേള കുട്ടികളിൽ ദേശീയ സ്വത്വബോധം വളർത്താൻ സഹായിച്ചു.