ദുബായിൽ സെൽഫ് ഡ്രൈവിങ് ചാലഞ്ച്; വിജയികൾക്ക് കോടികൾ സമ്മാനം

 

വേൾഡ് ചാലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് 2027ൽ പങ്കെടുത്ത് കോടികൾ സമ്മാനമായി നേടാൻ അവസരം. ‌ നാലു വർഷത്തിനകം (2030) ദുബായിലെ 25% യാത്രകളും ഡ്രൈവറില്ലാത്ത വാഹനങ്ങളിലേക്കു മാറ്റുക എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമാണിത്. 'സ്മാർട്ട് ഇന്റഗ്രേറ്റഡ് ഇൻഫ്രാസ്ട്രക്ചർ' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മത്സരം. വിജയികളെ കാത്തിരിക്കുന്നത് മൊത്തം 12 ലക്ഷം ഡോളറിന്റെ സമ്മാനം.ആഗോളതലത്തിലെ മികച്ച സാങ്കേതിക വിദഗ്ധർക്കും അക്കാദമിക് ഗവേഷകർക്കും പ്രത്യേക വിഭാഗങ്ങളുണ്ടാവും. ടെക് സൊല്യൂഷൻ പ്രൊവൈഡർമാർക്കു തനിച്ചോ ഗ്രൂപ്പായോ റജിസ്റ്റർ ചെയ്യാം. ഫൈനലിസ്റ്റുകളെ നവംബറിൽ പ്രഖ്യാപിക്കും. വിജയികളെ 2027 സെപ്റ്റംബറിലെ ഗ്ലോബൽ കോൺഗ്രസിൽ ആദരിക്കും.

∙ ആർക്കൊക്കെ അപേക്ഷിക്കാം
താഴെ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ മത്സരത്തിന് അപേക്ഷിക്കാം.
∙V2X കണക്ടിവിറ്റി
∙വാഹനങ്ങൾ തമ്മിലും ചുറ്റുപാടുമുള്ള ഇൻഫ്രാസ്ട്രക്ചറുമായും വൈദ്യുത ആശയവിനിമയം.
∙എഐ ട്രാഫിക് അനാലിസിസ്
∙ഗതാഗതക്കുരുക്ക് മുൻകൂട്ടി പ്രവചിക്കാനും തിരക്ക് കുറയ്ക്കാനുമുള്ള സംവിധാനം.
∙ഓട്ടോമാറ്റിക് പാർക്കിങ്
∙വാഹനങ്ങൾ സ്വയം പാർക്ക് ചെയ്യുന്ന സാങ്കേതിക വിദ്യ.
(ഇതിനുപുറമെ വെഹിക്കിൾ പ്ലാറ്റൂണിങ്, ഡിജിറ്റൽ വോലറ്റ്, ഗ്രീൻ ലൈറ്റ് ഓപ്റ്റിമൈസേഷൻ തുടങ്ങി 10 നവീന മേഖലകളുണ്ട്.)