മക്കയിലെ മസ്ജിദുൽ ഹറമിലെ മൂഅദ്ദിനായ ഷെയ്ഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു

 

 

മക്കയിലെ മസ്ജിദുൽ ഹറമിലെ മൂഅദ്ദിനായ ഷെയ്ഖ് ഇബ്രാഹിം അൽ മദനി ഇന്ന് പുലർച്ചെ അന്തരിച്ചു. അവസാനമായി ഇന്ന് സുബഹി ബാങ്കുവിളിയാണ് നടത്തിയത്. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബാങ്കുവിളി പൂർത്തിയാക്കി ഏതാനും മണിക്കൂറുകൾക്ക് ശേഷം വിടവാങ്ങുകയായിരുന്നു.ഷെയ്ഖ് ഇബ്രാഹിം അൽ മദനിയുടെ മയ്യിത്ത് നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം മക്കയിലെ മസ്ജിദുൽ ഹറമിൽ നടക്കുമെന്നാണ് റിപ്പോർട്ട്.