ഷോർട് ഹജ്ജിന് നാളെ തുടക്കം

 
ഈ വർഷം മുതൽ ആരംഭിച്ച കുറഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കുന്ന ഷോർട് ഹജ്ജിന് നാളെ തുടക്കം. 17,18,19 തീയതികളിൽ ഓരോ വിമാനങ്ങൾ ഇതിനായി സർവീസ് നടത്തും. നാളെ ഉച്ചയ്ക്ക് 2.10നും 18ന് രാവിലെ 7നും 19ന് പുലർച്ചെ 1.15നുമാണ് ഷോർട് ഹജ് സർവീസുകൾ. 3 വിമാനങ്ങളിലായി പോകുന്നത് 1051 തീർഥാടകർ; 529 പുരുഷൻമാരും 522 സ്ത്രീകളും. ഇവർ 25 ദിവസം മാത്രമായിരിക്കും മക്കയിലും മദീനയിലുമായി ചെലവഴിക്കുക.കൊച്ചി ഉൾപ്പെടെ ഇന്ത്യയിൽ 7 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ മാത്രമാണ് ഷോർട് ഹജ്ജിന് സൗകര്യമുള്ളത്. ഇന്നു വൈകിട്ട് 5 മുതൽ തീർഥാടകർ ഹജ് ക്യാംപിലേക്ക് എത്തും. 18ന് വൈകിട്ട് 5ന് ഹജ് ക്യാംപിൽ സമാപന സമ്മേളനം നടക്കും. 19ന് പുലർച്ചെ കൊച്ചിയിൽ നിന്നുള്ള അവസാന ഹജ് സർവീസും പുറപ്പെടുന്നതോടെ ഇവിടെ നിന്നുള്ള ഹജ്ജിന്റെ ആദ്യ ഘട്ടം പൂർത്തിയാകും.