തൊഴിൽ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ: സ്വദേശി നിയമന പ്രക്രിയകൾ വേഗത്തിലാക്കാൻ ഏകജാലക സംവിധാനം
Oct 23, 2025, 12:39 IST
സ്വകാര്യ മേഖലയിൽ സ്വദേശികളുടെ ജോലി കാര്യക്ഷമമാക്കുന്നതിന് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ഇമറാത്തി വർക്ക് പാക്കേജ് പ്ലാറ്റ്ഫോമിൽ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിൽ ലഭ്യമാകും.
ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങളെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സമന്വയിപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ ലഘൂകരിച്ച് നിയമന പ്രക്രിയകൾ വേഗത്തിലാക്കും. സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ പൗരന്മാരെ ശാക്തീകരിക്കാനും പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തും. ഒരേ ആവശ്യത്തിന് ഒന്നിലധികം സർക്കാർ ഓഫിസുകളെ സമീപിക്കുന്നതിന് പകരും ഏകീകൃത ഡിജിറ്റൽ ചാനലായി പ്ലാറ്റ്ഫോം പ്രവർത്തിക്കും.