മക്ക, മദീന ഹറം പള്ളികളിലെ തിരക്കിന് ‘സ്മാർട്’ നിയന്ത്രണം; എഐ ഉപയോഗത്തിൽ മാതൃക
Jan 17, 2026, 20:14 IST
എഐ ക്യാമറ ഉൾപ്പെടെ സ്മാർട്ട് സംവിധാനങ്ങൾ വ്യാപകമാക്കി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ലോകത്തിന് മാതൃകയുമായി മക്ക, മദീന ഹറം പള്ളികൾ. തീർഥാടകരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനങ്ങൾ, സെൻസറുകൾ,ഡിജിറ്റൽ ടൂളുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.∙ എല്ലാ ഇടങ്ങളിലും സ്മാർട്ട് നിരീക്ഷണം
ഗ്രാൻഡ് മോസ്‌കിലെ കവാടങ്ങൾ, ഇടനാഴികൾ, മുറ്റങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്മാർട്ട് നിരീക്ഷണം ശക്തമാക്കി. തിരക്ക് കൂടുതലുള്ള സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനും അതനുസരിച്ച് തീർഥാടകരുടെ സഞ്ചാരം ക്രമീകരിക്കാനും എഐ സാങ്കേതികവിദ്യ സഹായിക്കുന്നു.
സൗദി ഡേറ്റ ആൻഡ് എഐ അതോറിറ്റി വികസിപ്പിച്ച ബസീർ എഐ പ്ലാറ്റ്‌ഫോം ജനസാന്ദ്രത വിശകലനം ചെയ്യുകയും തിരക്ക് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് തത്സമയം വിവരങ്ങൾ നൽകി നടപടി സ്വീകരിക്കുന്നു.