സുല്‍ത്താനും ഇന്ത്യന്‍ പ്രധാനമന്ത്രിയും ഫോണില്‍ സംസാരിച്ചു
Mar 19, 2026, 18:22 IST
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് നേതാക്കള്‍ വിലയിരുത്തുകയും വിവിധ മേഖലകളില്‍ സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ആരായുകയും ചെയ്തു.ഒമാനും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്നതും പരസ്പര താല്‍പ്പര്യമുള്ളതുമായ മേഖലകളില്‍ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലായിരുന്നു ചര്‍ച്ചകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംവദിച്ചു. നിലവിലെ വെല്ലുവിളികളെ നേരിടുന്നതിന് ചര്‍ച്ചകള്‍ക്കും സഹകരണത്തിനുമുള്ള പ്രാധാന്യം അവര്‍ അടിവരയിട്ട് പറഞ്ഞു.