സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം: ഞായറാഴ്ച അൽ ഖൂദിൽ വെടിക്കെട്ട്
Jan 9, 2026, 16:40 IST
സുൽത്താൻ ഹൈതം ബിൻ താരിക് അധികാരമേറ്റതിന്റെ വാർഷികത്തോടനുബന്ധിച്ച് വെടിക്കെട്ട് സംഘടിപ്പിക്കുന്നു. 11ന് സീബ് വിലായത്തിലെ അൽ ഖൂദ് അണക്കെട്ടിന് സമീപം വെടിക്കെട്ട് നടക്കുമെന്ന് ജനറൽ സെക്രട്ടേറിയറ്റ് ഓഫ് നാഷനൽ സെലിബ്രേഷൻസ് അറിയിച്ചു. രാത്രി എട്ട് മണിക്കാണ് പ്രദർശനം നടക്കുക. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച സുരക്ഷാ, ഗതാഗത മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.