തമിഴ്നാട്ടിലെ ബിജെപി നേതാവ് കെ. അണ്ണാമലൈ പാർട്ടി വിട്ടു
Jun 5, 2026, 13:01 IST
തമിഴ്നാട്ടിലെ ബിജെപി നേതാവ് കെ. അണ്ണാമലൈ പാർട്ടി വിട്ടു. പുതിയ പാർട്ടി തുടങ്ങുമെന്ന് അണ്ണാമലൈ അറിയിച്ചു. രാജിക്ക് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി അണ്ണാമലൈ രംഗത്തെത്തി. ദേശീയ പാർട്ടികൾ തമിഴ്നാടിന് മനസിലാകുന്ന ഭാഷ സംസാരിച്ചിരുന്നില്ലെന്നും താൻ ഏറെ പരിശ്രമിച്ചുവെന്നും അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു. പല തടസ്സങ്ങൾക്കിടയിലും കുറച്ചൊക്കെ ജയിക്കാനായി. ബിജെപിക്ക് തമിഴ്നാടിനെ കുറിച്ചുള്ള കാഴ്ചപ്പാടുമായി തനിക്ക് യോജിക്കാനായില്ല. 18 മാസമായി അഭിപ്രായഭിന്നതകൾ തുടരുകയായിരുന്നു. ഇന്ത്യക്കാരനോ തമിഴനോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഇന്ന് മുതൽ പുതിയ വഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വളർത്താൻ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് അണ്ണാമലൈയുടെ നീക്കം.