യുഎഇയിൽ താപനില ഉയരാൻ സാധ്യത
Apr 20, 2026, 18:11 IST
ഇന്ന് (തിങ്കൾ) രാത്രിയോടെ രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും ദ്വീപുകളിലും ആകാശം കൂടുതൽ മേഘാവൃതമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയാണുള്ളത്. ദുബായിൽ 34 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കുറഞ്ഞ താപനില യഥാക്രമം 24, 25 ഡിഗ്രി സെൽഷ്യസ് വരെയാകാം.മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ കാറ്റിനൊപ്പം പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.
അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകുമെങ്കിലും ഒമാൻ കടലിൽ ശാന്തമായിരിക്കും. വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.