ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസൺ ഒക്ടോബർ 14-ന് ആരംഭിക്കും

 

 

ദുബായിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസൺ ഒക്ടോബർ 14-ന് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'എ മോർ വണ്ടർഫുൾ വേൾഡ്' എന്ന പ്രമേയത്തിലാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. 2026 ഒക്ടോബർ 14 ബുധനാഴ്ച ആരംഭിക്കുന്ന ഈ സീസൺ 2027 മെയ് മാസം വരെ നീണ്ടുനിൽക്കും. ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ, ആകർഷകമായ പവിലിയനുകൾ, വിനോദ റൈഡുകൾ എന്നിവയുമായി ലക്ഷക്കണക്കിന് സന്ദർശകരെയാണ് പുതിയ സീസണിൽ ഗ്ലോബൽ വില്ലേജ് വരവേൽക്കുന്നത്.