ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
Jun 11, 2026, 19:17 IST
ടിക് ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി സ്വദേശി പൊന്നൻ ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി 10:40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. നാളെ രാവിലെ 4:10-ന് വിമാനം കണ്ണൂരിലെത്തും.
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗൽ ടീമിന്റെയും, ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെയും ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ അതിവേഗം പൂർത്തിയാക്കിയത്. കൂടാതെ, കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തരമായ ഔദ്യോഗിക ഇടപെടലുകൾ ഉണ്ടായിരുന്നു.