മൂടൽമഞ്ഞ് മാറി; കുവൈത്തിൽ വിമാന സർവീസ് പുനരാരംഭിച്ചു
Nov 14, 2025, 12:08 IST
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഇന്നലെ പുലർച്ചെ 2ന് ദൂരക്കാഴ്ച 100 മീറ്ററിൽ താഴെയായതോടെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നു. ദൃശ്യപരിധി വീണ്ടെടുത്തതോടെ വിമാന സർവീസ് പുനരാരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ റാജിഹി പറഞ്ഞു.