ഷാർജയുടെ പൈതൃക സംരക്ഷണത്തിന് കരുത്തായി വേൾഡ് ഹെറിറ്റേജ് ഓഫിസ്
May 15, 2026, 14:07 IST
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഷാർജയിലെ ചരിത്ര സ്മാരകങ്ങളുടെയും സാംസ്കാരിക കേന്ദ്രങ്ങളുടെയും മികച്ച രീതിയിലുള്ള പരിപാലനവും സംരക്ഷണവും ലക്ഷ്യമിട്ട് ഷാർജ പുരാവസ്തു അതോറിറ്റി (എസ്.എ.എ) പുതിയ വേൾഡ് ഹെറിറ്റേജ് ഓഫിസ് രൂപീകരിച്ചു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചത്. സ്മാരകങ്ങളുടെ സംരക്ഷണത്തിൽ രാജ്യാന്തര നിലവാരം ഉറപ്പാക്കുന്നതിനൊപ്പം പുതിയ പൈതൃക കേന്ദ്രങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഈ ഓഫിസ് നേതൃത്വം നൽകും.