ഷാർജയിലെ മലീഹ റോഡിൽ ഗതാഗത നിയന്ത്രണം

 
ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജയിലെ മലീഹ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. മലീഹ റോഡ് വെസ്റ്റിൽ നിന്ന് ദുബായ് എമിറേറ്റ്സ് റോഡിലേക്കുള്ള എക്സിറ്റ് ആണ് അടയ്ക്കുന്നത്. ശനിയാഴ്ച (ഫെബ്രുവരി 28) അർധരാത്രി മുതൽ മാർച്ച് 2 പുലർച്ചെ 5 വരെയായിരിക്കും നിയന്ത്രണമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.രണ്ടു ദിവസത്തെ നിർാണ ജോലികൾക്കായാണ് ഈ ഭാഗം താൽക്കാലികമായി അടയ്ക്കുന്നത്. യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ഇതര പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. റമസാനിൽ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. യുഎഇയുടെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയ്ക്ക് 900 കിലോമീറ്റർ നീളമാണുള്ളത്. സൗദി അതിർത്തിയിലെ ഗുവൈഫാത്ത് മുതൽ ഫുജൈറ വരെയുള്ള പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ഈ പാത കടന്നുപോകുന്നത്.