ഇറാനിയൻ ആക്രമണങ്ങളെ UAE അപലപിച്ചു

 

തങ്ങളുടെ സുരക്ഷയെ ലക്ഷ്യം വച്ചുള്ള ഇറാനിയൻ ആക്രമണങ്ങളെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അപലപിച്ചു. തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഒരു ഭീഷണിയും അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഏതൊരു ആക്രമണത്തെയും അതിശക്തമായി നേരിടുമെന്നും രാജ്യത്തെയും രാജ്യത്ത് താമസിക്കുന്നവരെയും സംരക്ഷിക്കുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി.

വഞ്ചനാപരമായ ഇറാനിയൻ ഭീകരാക്രമണങ്ങളുടെ വെളിച്ചത്തിൽ, തങ്ങളുടെ സുരക്ഷയെ ലക്ഷ്യം വച്ചുള്ളതോ പരമാധികാരത്തെ ലംഘിക്കുന്നതോ ആയ ഏതൊരു ആക്രമണത്തെയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി എതിർക്കുന്നുവെന്നും ഒരു തരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒരു സാഹചര്യത്തിലും തങ്ങളുടെ സുരക്ഷയ്‌ക്കോ പ്രദേശങ്ങളുടെ സമഗ്രതയ്‌ക്കോ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കൂടാതെ തങ്ങളുടെ പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും സംരക്ഷിക്കുന്നതിനൊപ്പം, തങ്ങളുടെ ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദൃഢനിശ്ചയത്തോടെ കടമ നിറവേറ്റുന്നത് തുടരുമെന്നും മന്ത്രാലയം പറഞ്ഞു.