യുഎഇ സ്വദേശിവൽക്കരണം: സ്വകാര്യ കമ്പനികൾക്ക് പുതിയ വേതന നിബന്ധന

 
സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന ഇമാറാത്തികളുടെ കുറഞ്ഞ വേതനം 6000 ദിർഹമാക്കാൻ കമ്പനികൾക്ക് 15 മാസത്തെ സാവകാശം നൽകി. സ്വദേശി തൊഴിലന്വേഷകരുടെ മത്സരക്ഷമത കൂട്ടാനും സ്വകാര്യ മേഖലയിലെ തൊഴിൽ സാധ്യതകൾ കൂട്ടാനുമുള്ള ഫെഡറൽ സംവിധാനമായ നാഫിസിൽ നിന്നു സ്വകാര്യ കമ്പനികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ സ്വദേശികളുടെ വേതനം 6000 ദിർഹമായിരിക്കണം. തസ്തിക ഏതായാലും സ്വദേശികളുടെ ഏറ്റവും കുറഞ്ഞ വേതനം ആറായിരം ദിർഹമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.എന്നാൽ, മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെയും യുഎഇ സെൻട്രൽ ബാങ്കിന്റെയും കീഴിൽ വരാത്ത ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുതിയ നിയമം ബാധകമല്ല. ഈ സെപ്റ്റംബറിലാണ് വേതനം പുനഃക്രമീകരിക്കുന്നതിനു നടപടി ആരംഭിക്കുക. 15 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കുള്ള നാഫിസ് ആനുകൂല്യങ്ങൾ നിർത്തലാക്കും, പിഴയും ചുമത്തും.