യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം ആരംഭിച്ചു

 
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് സുരക്ഷിതവും സുസ്ഥിരവുമായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിലും യുഎഇ മാതൃകാപരമായ മുന്നേറ്റം തുടരുന്നു. സാമ്പത്തിക വികസനത്തിനും സാമൂഹിക സുസ്ഥിരതയ്ക്കും ഊർജം പകരുന്ന തരത്തിൽ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ജീവിതനിലവാരം എന്നിവയ്ക്ക് മുൻഗണന നൽകുന്ന നിയമനിർമാണങ്ങളാണ് രാജ്യം നടപ്പാക്കിവരുന്നത്. തൊഴിൽമേഖലയിലെ മികച്ച രാജ്യാന്തര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും അനുയോജ്യമായ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യുഎഇ മാറിക്കഴിഞ്ഞു.