ദേശീയ വികസന വിഷയങ്ങൾ ചർച്ച ചെയ്ത് യുഎഇ ഭരണാധികാരികൾ

 

 

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും കൂടിക്കാഴ്ച നടത്തി. ദുബായിലെ അൽ മർമൂമിലായിരുന്നു നിർണായകമായ ഈ കൂടിക്കാഴ്ച.ദേശീയ വികസനം, ജനക്ഷേമ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഭരണാധികാരികൾ പങ്കുവച്ചു. രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിനുമുള്ള ഭാവി പദ്ധതികളെക്കുറിച്ചും ചർച്ച നടന്നു.