സ്വദേശിവൽക്കരണത്തിൽ നിർണായക നീക്കവുമായി യുഎഇ
Apr 7, 2026, 19:52 IST
യുഎഇയുടെ തൊഴിൽ വിപണിയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘നാഫിസ്’ പദ്ധതിയുടെ കാലാവധി 2040 വരെ നീട്ടി. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായുള്ള ചരിത്രപരമായ ഈ ഉത്തരവ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുറപ്പെടുവിച്ചത്.അടുത്ത 50 വർഷത്തേക്കുള്ള രാജ്യത്തിന്റെ വികസനക്കുതിപ്പിൽ സ്വദേശി പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ‘കുടുംബ വർഷം 2026’ പ്രഖ്യാപനത്തിന്റെ ഭാഗമായി സ്വദേശി കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനുള്ള വിപുലമായ ആനുകൂല്യങ്ങളും പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വദേശി സമൂഹത്തിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് പ്രഖ്യാപനമെന്ന് യുഎഇ വൈസ് പ്രസിഡന്റും എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.