പ്രതീക്ഷയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ശക്തിയായി യു.എ.ഇ തുടരും: ഷെയ്ഖ് മുഹമ്മദ്

 

 

ലോക മാനവിക ദിനത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രതീക്ഷയും സഹായവും എത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു.എ.ഇ എന്നും മുന്നിലുണ്ടാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. മനുഷ്യത്വത്തിന്റെ വ്യാപ്തി വെറും വാചകങ്ങളിലോ മാധ്യമ വാർത്തകളിലോ അല്ല, മറിച്ച് ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന നല്ല മാറ്റങ്ങളിലാണ് പ്രകടമാകേണ്ടതെന്ന് എക്‌സിലൂടെ (X) പങ്കുവെച്ച സന്ദേശത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ പകർന്നുനൽകിയ ജീവകാരുണ്യ പാരമ്പര്യം ഉയർത്തിപ്പിടിച്ച്, ലോകമെമ്പാടുമുള്ള അർഹരായ മനുഷ്യർക്ക് അഭയവും പ്രതീക്ഷയും നൽകുന്ന ശക്തിയായി യു.എ.ഇ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.