പശ്ചിമേഷ്യൻ സംഘർഷം; നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ വൈകും
Jul 16, 2026, 22:55 IST
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തി. ഇന്ന് രാത്രി നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങളുടെ സമയമാണ് പുനഃക്രമീകരിച്ചത്.
ഇന്ന് രാത്രി ഏഴിന് പുറപ്പെടേണ്ടിയിരുന്ന ദോഹ വിമാനം (Doha Flight) നാളെ പുലർച്ചെ 2:30നായിരിക്കും യാത്ര തിരിക്കുക. കൂടാതെ രാത്രി 10-ന് പുറപ്പെടേണ്ട ബഹ്‌റൈൻ വിമാനം (Bahrain Flight) നാളെ രാവിലെ എട്ടരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ മേഖലയിലെ കടുത്ത വ്യോമപാത നിയന്ത്രണങ്ങളാണ് സമയമാറ്റത്തിന് കാരണം.