ബഹ്‌റൈനിൽ വർക്ക് ഫ്രം ഹോം അവസാനിക്കുന്നു; സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ പൂർണതോതിൽ
Apr 24, 2026, 14:06 IST
ബഹ്‌റൈനിൽ സർക്കാർ മേഖലയിൽ നടപ്പിലാക്കി വന്നിരുന്ന റിമോട്ട് വർക്ക് (വർക്ക് ഫ്രം ഹോം) സംവിധാനം അവസാനിപ്പിക്കുന്നു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ വിഭാഗങ്ങളിലും ഇനി നേരിട്ടുള്ള പ്രവർത്തന രീതി പുനരാരംഭിക്കും. ഞായറാഴ്ച ( 26) മുതൽ ഉദ്യോഗസ്ഥർ ഓഫിസുകളിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് സുരക്ഷ മുൻനിർത്തിയായിരുന്നു ഇടക്കാലത്ത് വീട്ടിലിരുന്നുള്ള ജോലി സംവിധാനം നടപ്പിലാക്കിയത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ച മുതൽ സർക്കാർ സേവനങ്ങൾ പഴയപടി ഓഫീസുകൾ വഴി ലഭ്യമാകും.