ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെറും 5 മിനിറ്റിനുള്ളിൽ രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് നേടാം

 

 

സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസുള്ള സ്വദേശികൾക്കും താമസക്കാർക്കും ഇനി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെറും 5 മിനിറ്റിനുള്ളിൽ രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് (ഐഡിപി) നേടാം.ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബായ് (ജിഡിആർഎഫ്എ), റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), എമിറേറ്റ്സ് ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ലബ്, എമിറേറ്റ്സ് ബിസിനസ്മെൻ സർവീസസ് സെന്റർ ആമർ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽ വിഭാഗത്തിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്ററിലാണ് ഈ തൽക്ഷണ സേവനം ലഭ്യമാകുക. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നടപടിക്രമങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ടാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ഈ സേവനം പ്രയോജനപ്പെടുത്താം.