ഫാറ്റി ലിവർ തടയുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

 

ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വർദ്ധിച്ചുവരുന്ന പൊണ്ണത്തടി നിരക്ക് എന്നിവ കാരണം ഫാറ്റി ലിവർ രോഗം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടങ്ങളിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്ത ഈ അവസ്ഥ നിയന്ത്രിച്ചില്ലെങ്കിൽ കരൾ വീക്കത്തിനും (NASH), പിന്നീട് ലിവർ സിറോസിസ് എന്ന ഗുരുതരമായ അവസ്ഥയിലേക്കും നയിച്ചേക്കാം.ഫാറ്റി ലിവർ തടയുന്നതിന് നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ

ബ്ലൂബെറി, ബ്ലാക്‌ബെറി, റാസ്പ്‌ബെറി, മാതളം, ഈന്തപ്പഴം എന്നിവയിൽ ധാരാളം ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കും

ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങൾ

ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിനെ സംരക്ഷിക്കും. എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, നട്സ്, അവോക്കാഡോ എന്നിവ കഴിക്കുന്നത് ഗുണകരമാണ്

ഒമേഗ 3 ഫാറ്റി ആസിഡ്

സാൽമൺ, ചിയ സീഡ്, ഫ്‌ലാക്സ് സീഡ്, വാൽനട്ട് എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കും.

വിറ്റാമിൻ സി

കിവി, ഓറഞ്ച്, മുന്തിരി എന്നിവയിൽ ധാരാളം വിറ്റാമിൻ സിയും, ആന്റിഓക്സിഡന്റ്‌റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യും.

ആരോഗ്യകരമായ പാനീയങ്ങൾ

ബ്ലാക് കോഫീ, ഗ്രീൻ ടീ എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു