ഇഞ്ചിച്ചായയുടെ 9 ആരോഗ്യ ഗുണങ്ങൾ

 

ദിവസം ഒരു കപ്പ് ഇഞ്ചിച്ചായ കുടിക്കുന്നവരാണോ നിങ്ങൾ? വെറുമൊരു രുചിപാനീയം മാത്രമല്ല ഇഞ്ചിച്ചായ. ആരോഗ്യത്തിനും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണിത്. ദഹനപ്രശ്‌നങ്ങൾ കുറയ്ക്കാനും ഛർദിയും ഓക്കാനവും നിയന്ത്രിക്കാനും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും ഇഞ്ചി സഹായിച്ചേക്കാം. ആന്റിഓക്സിഡന്റുകളാലും ആന്റി ഇൻഫ്‌ലമേറ്ററി ഘടകങ്ങളാലും സമ്പന്നമായ ഇഞ്ചി ആരോഗ്യത്തിന് പലവിധത്തിൽ ഗുണകരമാണ്. ഇഞ്ചിച്ചായ പതിവായി കുടിക്കുന്നതിലൂടെ ലഭിച്ചേക്കാവുന്ന ഒൻപത് ആരോഗ്യഗുണങ്ങൾ അറിയാം.

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

ഇഞ്ചി ചായ പതിവായി കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും വയറുവീർക്കൽ, ദഹനക്കേട്, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്നു

സന്ധിവാതം ലക്ഷണങ്ങൾ തടയും

സന്ധിവാതം, സന്ധിവേദന എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇഞ്ചി ചായ ഗുണകരമാണ്

ഹൃദ്രോഗ സാധ്യത കുറയ്ക്കും

ഇഞ്ചി ചായ പതിവായി കുടിക്കുന്നത് ഹൃദയസംബന്ധമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.

ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും

പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും ഇഞ്ചി ചായ സഹായിക്കും.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

ഇഞ്ചി തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ആർത്തവ വേദന കുറയ്ക്കുന്നു

ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ ഇഞ്ചി ചായ സഹായകമാണ്. ഇതിലുള്ള ആന്റി ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ആർത്തവവുമായി ബന്ധപ്പെട്ട വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.

വിവിധ അണുബാധകളെ ചെറുക്കുന്നു

വിവിധ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. ഇഞ്ചി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധകൾ തടയാനും സഹായിക്കുന്നു.

അമിത വിശപ്പ് തടയുന്നു

ശരീരഭാരം നിയന്ത്രിക്കുന്നതിന് ഇഞ്ചി സഹായകമാണ്. കാരണം ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് എരിച്ചുകളയാനും സഹായിക്കുന്നു.