ഉറക്കക്കുറവിന് പിന്നിൽ അസിഡിറ്റി; അത്താഴത്തിന് ഉൾപ്പെടുത്തേണ്ടത് എന്തൊക്കെ
ഇന്ത്യയിൽ ഏതാണ്ട് 93 ശതമാനം ആളുകളും ഉറക്കക്കുറവു നേരിടുന്നുണ്ടെന്നാണ് പഠനങ്ങൾ. ഇതിന്റെ ഒരു പ്രധാന കാരണം അസിഡിറ്റി അഥവാ ആസിഡ് റിഫ്‌ലക്‌സ് ആണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ ഉറക്കത്തെയും ബാധിക്കാംഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം (GERD), അല്ലെങ്കില്‍ ക്രോണിക് ആസിഡ് റിഫ്‌ലക്‌സ്, ഏകദേശം എട്ട് ശതമാനം മുതല്‍ 30 ശതമാനം വരെ ഇന്ത്യക്കാരെയും ബാധിക്കുന്നുണ്ട്. ഇത് മോശം ഉറക്കത്തിന് കാരണമാകുന്നു. കുറഞ്ഞ ഉറക്കം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇത് കാരണമാകും.
ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു സാധാരണ പ്രശ്‌നമാണ്. ജീവിതശൈലിയില്‍ മാറ്റം വരുത്തുക, സമ്മര്‍ദം നിയന്ത്രിക്കുക എന്നിവയാണ് ഇത് നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യാന്‍ ശീലിക്കുക. ഇത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
നല്ല ഉറക്കത്തിനും ഇത് പ്രയോജനപ്പെടും. ശരിയായ ദഹനം നടക്കാനും ആസിഡ് റിഫ്‌ലക്സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കാം. കൂടാതെ അത്താഴത്തിന് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ്. ഉയർന്ന പോഷകമൂല്യമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കും.