ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ?; വൃക്കകളുടെ ആരോഗ്യം അപകടത്തിലാക്കാം
അമിതമായ ഉപ്പും പഞ്ചസാരയും പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വൃക്കകൾക്ക് തെറ്റായ ഭക്ഷണശീലങ്ങൾ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ചില ഭക്ഷണങ്ങൾ നിയന്ത്രണമില്ലാതെ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനം പതിയെ തകരാറിലാകാൻ വരെ കാരണമാകാം.
പാക്കറ്റ് ഭക്ഷണങ്ങൾ
പാക്കറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. കാരണം ഇവയിൽ ധാരാളം പ്രിസർവേറ്റീവുകൾ ചേർത്തിട്ടുണ്ട്. ഇത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല
മധുരമുള്ള ജ്യൂസുകൾ
കുപ്പികളിൽ ലഭിക്കുന്ന മധുരമടങ്ങിയ ജ്യൂസുകൾ അമിതമായി കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാവുകയും വൃക്കകൾ തകരാറിലാവുകയും ചെയ്യുന്നു.
അമിതമായ ഉപ്പിന്റെ ഉപയോഗം
ഉപ്പിന്റെ ഉപയോഗം അമിതമായാലും വൃക്കകൾ തകരാറിലാവാൻ സാധ്യത കൂടുതലാണ്. അതിനാൽ അമിതമായ അളവിൽ ഇത് കഴിക്കുന്നത് ഒഴിവാക്കണം.
അമിതമായ പ്രോട്ടീൻ ഉപയോഗം
പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണെങ്കിലും ഇത് അമിതമാകുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾക്ക് ആരോഗ്യകരമല്ല. ഇത് കൊഴുപ്പ് ഉണ്ടാവാനും, കലോറി കൂടാനും കാരണമാകും.