മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളി ഒഴിവാക്കണം; ഹൃദയാഘാത സാധ്യത വർധിക്കുമെന്ന് വിദഗ്ധർ

 

സമ്മർദ്ദവും വേദനകളും ക്ഷീണവും കുറയ്ക്കാൻ തണുത്ത വെള്ളത്തിലെ കുളി നല്ലതാണെങ്കിലും, മഞ്ഞുകാലത്ത് ഇത് അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. തണുപ്പുകാലത്ത് പലരിലും ഹൃദ്രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

  • രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ പേശികൾക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ സംഭവിക്കുന്നത്.
  • തണുത്തവെള്ളം ചർമ്മത്തിലെ രക്തക്കുഴലുകളെ പെട്ടെന്ന് ചുരുക്കുന്നു. ഇതിൻ്റെ ഫലമായി ശരീരത്തിലെ രക്തപ്രവാഹം സാവധാനത്തിലാകും.
  • ഇത് പരിഹരിക്കാനായി രക്തം പമ്പുചെയ്യാൻ ഹൃദയം വളരെ വേഗത്തിൽ മിടിക്കാൻ തുടങ്ങും. ഇത് ഹൃദയത്തിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കും.

അതുകൊണ്ട് തണുപ്പുകാലത്ത് ചൂടുവെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ മാത്രം കുളിക്കുന്നതാണ് ഉചിതം. കൂടാതെ, കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരം ചൂടാക്കി നിലനിർത്താനും ശ്രദ്ധിക്കണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമവും വർക്കൗട്ടും ചെയ്യുന്നത് ശരീരത്തെ ചൂടാക്കാനും ഫിറ്റ്‌നസ് നിലനിർത്താനും സഹായിക്കും. ചൂടുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുന്നത് ആ